Saturday, February 4, 2012

അറിവും വെളിച്ചവും

ഇത് ടെസ്റ്റ്‌ പോസ്റ്റ്‌ ആകുന്നു 


ശാരീരികവും മാനസികവുമായി സ്വസ്‌ഥത അനുഭവിക്കുന്നവരില്‍ മാത്രമാണ്‌ സെക്‌സ് കൂടുതല്‍ ആസ്വാദ്യമായിത്തീരുന്നത്‌. എന്നാല്‍ സമ്പൂര്‍ണ ആരോഗ്യം ശരീരത്തിന്‌ ഇല്ലാത്ത വ്യക്‌തിയെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവുമായ സ്വസ്‌ഥത ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്‌. 

രസം, രക്‌തം, മാംസം, മേദസ്‌, അസ്‌ഥി, മജ്‌ജ, ശുക്ലം എന്നീ ഏഴ്‌ ധാതുക്കള്‍ ആവശ്യമായ അളവിലും ആരോഗ്യത്തോടെയും ശരീരത്തില്‍ നിലകൊള്ളുന്നതാണ്‌ യഥാര്‍ഥ ആരോഗ്യ ലക്ഷണമായി കണക്കാക്കുന്നത്‌. 

പലവിധ രോഗങ്ങളും, മാനസിക പ്രശ്‌നങ്ങളും മൂലം ഈ ധാതുക്കളുടെ അളവില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. ഇവയെല്ലാം ഒരു വ്യക്‌തിയുടെ ജീവിതത്തിലെ ലൈംഗിക ഊഷ്‌മളതകളെയും പ്രതികൂലമായി ബാധിക്കാം. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണ്‌ ഹൃദ്യമായ ലൈംഗികജീവിതം. അതില്‍ താല്‍പര്യം നഷ്‌ടപ്പെടുന്നതോടെ ശാരീരിക അടുപ്പവും ക്രമേണ മാനസിക അടുപ്പവും കുറഞ്ഞുതുടങ്ങാം. 

സെക്‌സ് ആളിക്കത്തിക്കാന്‍

പുരുഷന്മാര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സംതൃപ്‌തി പങ്കാളിക്കു നല്‍കണമെങ്കില്‍ അതിന്‌ ഓജസ്‌, ശക്‌തി, ലൈംഗികബന്ധം ദീര്‍ഘനേരം നിലനിര്‍ത്തുവാനുള്ള ശാരീരിക ക്ഷമത എന്നിവ ആവശ്യമാണ്‌.

ഇപ്പോഴത്തെ ജീവിതശൈലികളും ആഹാരക്രമങ്ങളും ലൈംഗികശേഷിക്കുറവിനും കാരണമായിത്തീരുന്നു. ഇതിന്റെ ഫലമായി പ്രമേഹം, അമിത രക്‌തസമ്മര്‍ദം, രക്‌തത്തില്‍കൊഴുപ്പിന്റെ അളവുകൂടുക(കൊളസ്‌ട്രോള്‍) എന്നിവയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുന്നു. പ്രായക്കൂടുതല്‍, മദ്യപാനം, പുകവലി, അമിതമായ മാനസികസമ്മര്‍ദം (ടെന്‍ഷന്‍) എന്നിവയെല്ലാം ലൈംഗിക ശേഷിക്കുറവിനും, ലൈംഗിക മരവിപ്പിനും കാരണമായിത്തീരുന്നു. പുരുഷനു ലൈംഗികോത്തേജനം ഉണ്ടാകണമെങ്കില്‍ ലൈംഗികാവയവത്തിലേക്ക്‌ രക്‌തസഞ്ചാരം കൂടുതലായി ഉണ്ടായിരിക്കണം. മേല്‍പ്പറഞ്ഞിരിക്കുന്ന അവസ്‌ഥകള്‍ എല്ലാം രക്‌തസഞ്ചാരം തടസപ്പെടുത്തുന്നതാണ്‌.

സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും

ലൈംഗികശേഷിക്കുറവുപോലെ ശീഘ്രസ്‌ഖലനം, സ്‌ഖലനമില്ലായ്‌മ, ശുക്ലത്തിന്റെ അളവു കുറവ്‌ എന്നിവയെല്ലാം പുരുഷന്മാരില്‍ കാണപ്പെടുന്ന ലൈംഗികപ്രശ്‌നങ്ങളാണ്‌. സ്‌ത്രീകളിലും ലൈംഗികപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്‌. ലൈംഗിക താല്‍പര്യം, ഉണര്‍വ്‌,ആര്‍ദ്രത, വേദന, രതിമൂര്‍ച്‌ഛ, സംതൃപ്‌തി എന്നിവയെആശ്രയിച്ചാണ്‌ സ്‌ത്രീകളിലെ ലൈംഗികപ്രശ്‌നങ്ങളെ വിലയിരുത്തുന്നത്‌. സ്‌ത്രീകളില്‍ ശാരീരികവും മാനസികവുമായ അവസ്‌ഥകളനുസരിച്ചും ആര്‍ത്തവചക്രത്തിന്റെ വിവിധഘട്ടങ്ങള്‍ക്കനുസരിച്ചും പല തരത്തിലുള്ള ലൈംഗികപ്രശ്‌നങ്ങളും ഉണ്ടാകാം. മധ്യവയസു പിന്നിട്ട്‌ ആര്‍ത്തവം നിലയ്‌ക്കാറാകുന്ന ഘട്ടത്തില്‍ സ്‌ത്രീകളുടെ സ്‌ത്രീത്വം ക്ഷീണിക്കുന്നു. ശാരീരികമായ മാറ്റങ്ങള്‍ കൊണ്ടും, അവഗണിക്കപ്പെടുമോ എന്ന ഭീതി മൂലവും ഈ ഘട്ടത്തില്‍ സ്‌ത്രീകളില്‍ ലൈംഗിക താല്‍പര്യങ്ങള്‍ കുറയുന്നു.

കൃത്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക്‌ ഓര്‍മ്മശക്‌തി, ബുദ്ധിശക്‌തി,ആയുസ്‌, ആരോഗ്യം, ശരീരപുഷ്‌ടി എന്നിവയുണ്ടാകുമെന്നും എളുപ്പത്തില്‍ ജരാനരകള്‍ ഉണ്ടാകില്ലെന്നും ആയുര്‍വേദശാസ്‌ത്രം പറയുന്നതില്‍ നിന്നും ലൈംഗികാരോഗ്യത്തിന്റ പ്രാധാന്യം നമുക്കു മനസിലാക്കാവുന്നതേയുള്ളു. 

ശാരീരികമായും മാനസികവുമായി ഉണ്ടാകുന്ന ലൈംഗികശേഷിക്കുറവിന്‌ ആയുര്‍വേദ ഔഷധങ്ങളും , ചികിത്സകളും വളരെ ഗുണപ്രദമാണ്‌. പ്രത്യേകിച്ചും കര്‍ക്കിടകചികിത്സകള്‍, പഞ്ചകര്‍മ്മചികത്സകള്‍, രസായന വാജീകരണ ചികിത്സകള്‍ എന്നിവ . ഇത്തരത്തിലുള്ള ചികിത്സകള്‍ ചെയ്യുന്നതുകൊണ്ട്‌ ശരീരത്തില്‍ രക്‌തസഞ്ചാരം വര്‍ധിക്കുകയും നാഡികള്‍ക്കും ഞരമ്പുകള്‍ക്കും ബലവും ഉത്തേജനവും ലഭിക്കുകയും ചെയ്യും.

രസായന ഗുണങ്ങള്‍

ഓര്‍മശക്‌തി, ധാരണാശക്‌തി, രോഗമില്ലായ്‌മ, യൗവനം, ശരീരകാന്തി, സ്വര്‍ണതുല്യ ദീപ്‌തി, സ്വരമാധുര്യം, ശരീരത്തിനും, കണ്ണ്‌ മുതലായ പഞ്ചേന്ദ്രിയങ്ങള്‍ക്കും ബലസിദ്ധി, വാക്‌സാമര്‍ഥ്യം, ശുക്ലവര്‍ധനവ്‌, ലൈംഗികശേഷിക്കൂടുതല്‍, മുതലായവ രസായനസേവയുടെ ഗുണങ്ങളായി പറയപ്പെടുന്നു .

വാജീകരണം

വളരെ ബലത്തോടും ശുക്ലവര്‍ധനവോടും കൂടി സംഭോഗസാമര്‍ഥ്യത്തെ ഉണ്ടാക്കുന്നതും, സ്‌ത്രീകള്‍ക്ക്‌ വളരെ താല്‍പര്യവും, ദേഹത്തിന്‌ ഓജസിനെ പ്രധാനം ചെയ്യുന്നതും ആയ ഔഷധങ്ങളാണ്‌ വാജീകരണ ഔഷധങ്ങള്‍ .യേന നാരീഷു സാമര്‍ത്ഥ്യം വാജിവല്ലഭതേ നരഃ യേന വാപ്യധികം വീര്യം വാജീകരണമേവ തല്‍. വാജീകരണത്തെ കുറിച്ച്‌ ആയുര്‍വേദ ചികിത്സയിലെ അഗ്രഗണ്യനും മഹര്‍ഷിമാരില്‍ ശ്രേഷ്‌ഠനുമായിരുന്ന, ചരകമഹര്‍ഷിയുടെ അഭിപ്രായമാണ്‌ ഇത്‌ .ലൈംഗിക കാര്യങ്ങളില്‍ തല്‍പ്പരനായ പുരുഷന്‍ ശുക്ലവൃദ്ധികരമായ ഔഷധങ്ങള്‍ ദിവസം തോറും സേവിക്കണമെന്ന്‌ ആയുര്‍വേദം അനുശാസിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക്‌ ശരീരപുഷ്‌ടിയും, മനസിന്‌ സന്തോഷവും, ഗുണമുള്ളതും, വീണ്ടും സന്താന പരമ്പര ഉണ്ടാകുന്നതുമായ പുത്രസന്താനം ഉണ്ടാകുകയും ചെയ്യും .

നിത്യേന ലൈംഗികബന്ധം

ശരീരബലംകുറവുള്ളവനും, എന്നാല്‍ ലൈംഗിക ബലഹീനത മുതലായവകൊണ്ട്‌ ദുഃഖിതനമായിരിക്കുന്നവര്‍ക്ക്‌ ശരീരത്തിന്റെ രക്ഷക്കാണ്‌ വാജീകരണ ഔഷധങ്ങള്‍. രോഗങ്ങളൊന്നും ഇല്ലാതെയിരിക്കുന്നവര്‍ക്കും യൗവനാവസ്‌ഥയിലുള്ളവര്‍ക്കും വാജീകരണ ഔഷധങ്ങള്‍ സേവിച്ചാല്‍ എല്ലാ കാലത്തും നിത്യേന ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്‌ എന്നതാണ്‌ വാജീകരണത്തിന്റെ ഗുണം .

സ്‌ത്രീകളില്‍ ശാരീരികബലവര്‍ധകങ്ങളായ ഔഷധങ്ങളോടൊപ്പം, മാനസിക സംതൃപ്‌തിയോടെയുള്ള ലൈംഗികോത്തേജനം സാധ്യമാകുന്ന തരത്തിലുള്ള ചികിത്സകളാണ്‌ ചെയ്യേണ്ടത്‌. തേച്ചുകുളി, സുഗന്ധലേപനങ്ങള്‍, പുഷ്‌പങ്ങള്‍കൊണ്ടുള്ളമാലകള്‍ എന്നിവയെല്ലാം കാമോല്‍പാദകങ്ങളാണ്‌.

ഔഷധങ്ങള്‍

ച്യവനപ്രാശം, ബ്രാഹ്‌മരസായനം, അശ്വഗന്ധാദിലേഹം, നാരസിംഹരസായനം, ചാതുര്‍ജ്‌ജാതരസായനം, ലോഹാസവം, ദ്രാക്ഷാരിഷ്‌ടം, അശ്വജിത്‌ ക്യാപ്‌സൂള്‍ എന്നിവ വിധിപ്രകാരം സേവിക്കുന്നത്‌ രസായന വാജീകരണ ഗുണത്തെ പ്രധാനം ചെയ്യുന്നതാണ്‌.

ഒറ്റമൂലീ പ്രയോഗങ്ങള്‍

നായ്‌ക്കുരണപ്പരിപ്പും ഗോതമ്പും കൂടി പാലില്‍ കാച്ചി ആറിയതിനുശേഷം അതില്‍ തേനും നെയ്യും ചേര്‍ത്ത്‌ സേവിച്ച്‌ മീതേ പാല്‍ കുടിയ്‌ക്കുക. അപ്രകാരം തന്നെ ഉഴുന്ന്‌ പാകം ചെയ്‌ത് സേവിക്കുക. നായ്‌ക്കുരണപ്പരിപ്പിട്ട്‌കാച്ചിയ പാലില്‍ എള്ള്‌ പലപ്രാവശ്യം പുഴുങ്ങി എടുത്ത്‌ അതില്‍പഞ്ചസാരചേര്‍ത്ത്‌ സേവിക്കുക. ഇരട്ടിമധുരത്തിന്റെ പൊടി തേനും നെയ്യും ചേര്‍ത്ത്‌ സേവിച്ച്‌ മീതേ പാല്‍ കുടിയ്‌ക്കുക. അടപതിയന്‍കിഴങ്ങ്‌ പാലില്‍ വേവിച്ച്‌ അരച്ച്‌ തേനും നെയ്യും ചേര്‍ത്ത്‌ സേവിച്ച്‌ മീതേ പാല്‍ കുടിയ്‌ക്കുക. നായ്‌ക്കുരണപ്പരിപ്പും, വയല്‍ച്ചുള്ളിപ്പരിപ്പും പൊടിച്ച്‌ കറന്നചൂടോടുകൂടിയ പാലില്‍ചേര്‍ത്ത്‌ സേവിക്കുക. അമുക്കുരം പാലില്‍ പലപ്രാവശ്യം പുഴുങ്ങിയെടുത്ത്‌ പൊടിച്ച്‌ പാലില്‍ചേര്‍ത്ത്‌ സേവിക്കുക. 

ആഹാരത്തിലുമുണ്ട്‌ രസായന വാജീകരണങ്ങള്‍ 

നാം നിത്യേന ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളിലും പച്ചക്കറികളിലും പഴങ്ങളിലും ലൈംഗികശേഷി വര്‍ധിപ്പിക്കുന്നവ ധാരാളമുണ്ട്‌. പാവയ്‌ക്ക, വെണ്ടയ്‌ക്ക, മുരിങ്ങയ്‌ക്ക, മുരിങ്ങയില, മുരിങ്ങപ്പൂവ്‌, ചീര, നെല്ലിക്ക, കോഴിമുട്ട, പശുവിന്‍പാല്‍, മുന്തിരിങ്ങ, പൂവന്‍പഴം, ഈന്തപ്പഴം, ബദാംപരിപ്പ്‌ മുതലായവ ഇതിന്‌ ഉദാഹരണങ്ങളാണ്‌.